Friday, May 17, 2024
spot_img

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതി ഒഴിയുന്നു; ഒരു ലക്ഷത്തിൽ താഴെ കോവിഡ് രോഗികൾ; രോഗമുക്തി നിരക്ക് കുതിക്കുന്നു

ദില്ലി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതി ഒഴിയുന്നതായി (Covid India)റിപ്പോർട്ട്. കോവിഡ് കേസുകൾ വീണ്ടും കുറയുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,597 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളുടെ എണ്ണത്തിൽ 19.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 5.04 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 1,188 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.1,80,456 പേർ രോഗമുക്തരായി. നിലവിൽ 9,94891 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം കേരളത്തിലും കോവിഡ് ബാധ കുറയുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 22,524 പേര്‍ക്ക് ആണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍ 1031, പാലക്കാട് 816, ഇടുക്കി 737, വയനാട് 617, കാസര്‍ഗോഡ് 313 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.

Related Articles

Latest Articles