Saturday, January 10, 2026

തിരുവനന്തപുരത്തെ പെരിങ്ങമല ഫോറസ്റ്റ് സെക്ഷനിൽ കാട്ടുതീ പടരുന്നു; ആശങ്ക

പാലോട്: മങ്കയം വെങ്കിട്ട മൂട് ഭാഗത്ത് കാട്ടുതീ (Wild Fire) പടരുന്നു. പാലോട് പെരിങ്ങമല ഫോറസ്റ്റ് സെക്ഷനിലാണ് സംഭവം. ഇതുവരെ അഞ്ച് ഏക്കറോളം അടിക്കാട് കത്തി നശിച്ചു. ഒരു ഭാഗത്ത് ഉച്ചയ്ക്ക് പിടിച്ച സ്ഥലം വാച്ചർമാർ അണച്ചെങ്കിലും രാത്രിയോടെ മറ്റൊരു ഭാഗത്ത് തീ പിടിച്ചു. വനത്തിൽ നല്ല കാറ്റ് ഉള്ളതിനാലാണ് തീപടരുന്നത്.

പാലോട് റെയ്ഞ്ചിലെ വാച്ചർമാരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഫയര്‍ഫോഴ്സ് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം ഡി.എഫ്.ഒ സംഭവസ്ഥലത്തെത്തി.

Related Articles

Latest Articles