Sunday, December 21, 2025

രാംചരൺ നായകനായ ‘ആര്‍സി 15’ ഈ വര്‍ഷം അവസാനത്തോടെ തിയറ്ററുകളില്‍

തെന്നിന്ത്യൻ പ്രേഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് മെഗാസ്റ്റാര്‍ ചിരഞ്‍ജിവീയുടെ മകനായ രാം ചരണ്‍. രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തോടെ രാജ്യമൊട്ടാകെ രാം ചരണിന് സ്വീകാര്യത ലഭിച്ചു. രാം ചരണിന്റെ സിനിമയുടെ വിശേഷങ്ങള്‍ അറിയാൻ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ രാം ചരണിന്റെ പുതിയ സിനിമയായ ‘ആര്‍സി 15’ന്റെ പുതിയ വിവരങ്ങളാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ആര്‍സി 15’യിൽ രാം ചരണിൺ ആണ് നായകൻ . 2021ന്റെ ആദ്യപാദത്തില്‍ ചിത്രീകരണം തുടങ്ങിയ സിനിമയാണ് ഇത്. ‘ആര്‍സി 15’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണമടക്കമുള്ള ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് ഷങ്കര്‍ തീരുമാനിച്ചിരിക്കുന്നത്.

ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ് ചിത്രം നിര്‍മിക്കുന്നത്. എസ് ഷങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ബോളിവുഡ് നടി കിയാര അദ്വാനിയാണ് നായിക. അഞ്‍ജലിയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാവും. ഷങ്കറിന്റെ രാം ചരണ്‍ ചിത്രത്തിന് തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി പതിപ്പുകളുമുണ്ടാകും. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. തിരു ആര്‍ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാം ചരണ്‍, കിയാര അദ്വാനി, അഞ്‍ജലി എന്നിവര്‍ക്കു പുറമേ ജയറാം, സുനില്‍, നവീൻ ചന്ദ്ര, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കും

Related Articles

Latest Articles