ഹൈദരാബാദ് : തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും ഒരുമിച്ചഭിനയിച്ച ചിത്രം സൂപ്പർഹിറ്റായതോടൊപ്പം താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകളും വന്നിരുന്നു. എന്നാൽ, ഇരുവരും ഇതുവരെയും പ്രതികരിക്കാത്തതിനാൽ ആരാധകർ ഒന്ന് തണുത്തിരുന്നു.ഇപ്പോഴിതാ ആരാധകരെ മുഴുവൻ വിഷയത്തിൽ ചൂടാക്കിയിരിക്കുകയാണ് പുതുവത്സര ദിനത്തിൽ മാലിദ്വീപിൽ നിന്നും വിജയ് ദേവരകൊണ്ട പങ്കുവച്ച ചിത്രം.
നടൻ പങ്കുവച്ച ചിത്രത്തിന്റെ ലൊക്കേഷൻ തന്നെയാണ് ഫോട്ടോ വൈറലാകാൻ കാരണം. ഇതേ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം ഒക്ടോബറിൽ രശ്മിക മന്ദാനയും പങ്കുവച്ചിരുന്നു. ഒക്ടോബറിൽ രശ്മികയ്‌ക്കൊപ്പം മാലിദ്വീപിൽ വിജയ്‌യും ഉണ്ടായിരുന്നു എന്നും, അന്ന് രശ്മിക എടുത്ത ചിത്രമാണ് വിജയ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നതെന്നുമാണ് ആരാധകരുടെ കണ്ടെത്തൽ

