Sunday, September 20, 2026

കള്ളനോട്ടുകളുമായി ഒരാൾ പിടിയിൽ ; പ്രതിയുടെ പേരിൽ സമാനമായ നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ്

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ നിന്ന് 500 രൂപയുടെ 20 കള്ളനോട്ടുകള്‍ പോലീസ് പിടികൂടി. മുട്ടില്‍ ചിലഞ്ഞിച്ചാല്‍ കല്ലംപെട്ടി വീട്ടില്‍ സനീറിനെ പോലീസ് അറസ്റ്റ് ചെയ്തു. . കായംകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ എസ്.ഐ. ബിജു ആന്റണിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

സനീറിന്റെ പേരില്‍ ബംഗളൂരുവിലും സമാനമായ കേസുകൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഒരുപാട് കള്ളനോട്ടുകേസില്‍ ഇയാൾ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles