Friday, October 23, 2026

പാകിസ്ഥാനിൽ സൈന്യത്തിന് പരമാധികാരം ? ഭരണഘടനാ ഭേദഗതിക്കായി നീക്കം ആരംഭിച്ചതായി റിപ്പോർട്ട്; പിന്തുണ തേടി ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമബാദ് : പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിൻ്റെ സ്ഥാനവും അധികാരവും ഊട്ടിയുറപ്പിക്കുന്നതിനായി ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള നീക്കം ആരംഭിച്ചതായി റിപ്പോർട്ട്.
ആർട്ടിക്കിൾ 243ലാണ് ഇത് സംബന്ധിച്ച മാറ്റങ്ങൾ നടത്തിയിരിക്കുന്നത്. പാക് ഭരണഘടന അനുസരിച്ച്, ഫെഡറൽ സർക്കാരിനാണ് സായുധ സേനയുടെ നിയന്ത്രണവും കമാൻഡും ഉണ്ടായിരിക്കേണ്ടത്. എന്നാൽ, ആർട്ടിക്കിൾ 243 പരിഷ്കരിക്കാനുള്ള നീക്കത്തിലൂടെ സൈന്യത്തിൻ്റെ സ്വാധീനം കൂടുതൽ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യ-പാക് സംഘർഷത്തിന് ശേഷം മുനീറിനെ പാകിസ്ഥാൻ ഫീൽഡ് മാർഷലായി ഉയർത്തിയിരുന്നു. ഫീൽഡ് മാർഷൽ പദവിക്ക് നിലവിൽ ഭരണഘടനയിൽ നിയമപരമായ സ്ഥാനമില്ല. ഔദ്യോഗികമായി, ഈ വർഷം നവംബർ 28-ന് മുനീർ വിരമിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ, ആർട്ടിക്കിൾ 243 ഭേദഗതി ചെയ്യുന്നത് മുനീറിന് സുരക്ഷിതവും ദീർഘിപ്പിച്ചതുമായ സ്ഥാനം നൽകാനുള്ള ശ്രമമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഭരണഘടനയുടെ മറവിൽ സൈനിക സ്വാധീനം ഏകീകരിക്കാനുള്ള ശ്രമമാണിതെന്നും ഇത് നിലവിലുള്ള സിവിൽ-സൈനിക അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്.

Related Articles

Latest Articles