Monday, November 16, 2026

പശ്ചിമ ബംഗാളിൽ മികച്ച വിജയം നേടും ! ബിജെപിക്ക് ലഭിക്കുന്ന ജനപിന്തുണ തൃണമൂലിനെ സമ്മർദ്ദത്തിലാക്കുന്നു ; ജനങ്ങൾ നൽകുന്ന പിന്തുണയിൽ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപിക്ക് മികച്ച വിജയം നേടാൻ സാധിക്കും. സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച മമതയെയും പാർട്ടി നേതാക്കളെയും സമ്മർദ്ദത്തിലാഴ്‌ത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാൾ മികച്ച വിജയം പശ്ചിമ ബംഗാളിൽ ബിജെപിക്ക് നേടാൻ സാധിക്കും. ബിജെപിയുടെ വളർച്ച മമതയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ 3 സീറ്റുകൾ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. ഇത്തവണ ജനങ്ങൾ നൽകുന്ന പിന്തുണയിൽ വളരെയധികം വിശ്വാസമുണ്ട്. പശ്ചിമ ബംഗാളിൽ നിലനിൽക്കാൻ ഇപ്പോൾ തൃണമൂൽ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപി നേതാക്കളെ തൃണമൂൽ ജയിലിലടച്ചു, ജനങ്ങളെയും ദ്രോഹിക്കാൻ ശ്രമിച്ചു. തൃണമൂലിന്റെ ആക്രമണങ്ങളിൽ ഭയപ്പെടാതെ ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തുകയും ബിജെപിക്ക് മികച്ച പിന്തുണ നൽകിയതിലും സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles