Monday, November 16, 2026

വെള്ളത്തിന് ചുവപ്പ് നിറം ! പെരിയാറിൽ വീണ്ടും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയ നിലയിൽ

കൊച്ചി: പെരിയാറിൽ വീണ്ടും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തി. ആലുവ എടമുള പാലത്തിന് സമീപമാണ് മത്സ്യങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

ഇന്നലെ വൈകുന്നേരം മുതൽ നദിയിലെ വെള്ളത്തിന് നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടിരുന്നു. വെള്ളത്തിന് ചുവപ്പ് കലർന്ന നിറമായതോടെ ജനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിനെ വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഉദ്യോ​ഗസ്ഥരെത്തി സാമ്പിൾ ശേഖരിച്ച പോയതിന് പിന്നാലെയാണ് ഇന്ന് മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത്.

അതേസമയം, പെരിയാറിലെ മത്സ്യക്കുരുതിയുടെ ഞെട്ടൽ‌ മാറുന്നതിന് മുൻപാണ് വീണ്ടും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയിരിക്കുന്നത്. പെരിയാർ കടന്നു പോകുന്ന കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂർ, മുളവുകാട്, ഏലൂർ പ്രദേശങ്ങളിലെ കർഷകർക്കാണ് ദുരിതമുണ്ടായത്. മത്സ്യമേഖലയിൽ പണിയെടുക്കുന്നവർക്ക് എട്ട് കോടിയുടെ നാശനഷ്ടമാണുണ്ടായതെന്നാണ് ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ട്.

Related Articles

Latest Articles