Thursday, May 16, 2024
spot_img

പുതിയ റെക്കോർഡുമായി ബിജെപി ,ആ പ്രമേയവും പാസ്സാക്കി |BJP

ബിജെപി അധികാരത്തിൽ കയറിയപ്പോൾ കൊടുത്ത വക്തനാങൾ ഓരോന്നായി നിറവേറ്റികൊണ്ട് വരുകയാണ് ,ഇനി അടുത്തതായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ഒരുങ്ങുകയാണ് . ഇപ്പോൾ അതിനും മേലെ ഇന്നലെ മണിപ്പൂരിൽ മറ്റൊരു പ്രേമേയം പാസ്സാക്കിയിരിക്കുകയാണ് . ഇതും ബിജെപിയുടെ പ്രധാന വക്താനങ്ങളിൽ ഒന്നായിരുന്നു . മണിപ്പൂരുകാരുടെ പ്രധാന ആവശ്യമായിരുന്നുഎൻ ആർ സി .2022 ആ​ഗസ്റ്റ് 5ന് മണിപ്പൂർ നിയമസഭ എൻആർസി ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഇതിനെ ഉറപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.

2023-ൽ ഡെപ്യൂട്ടി രജിസ്ട്രാർ ജനറൽ ജസ്പാൽ സിംഗ്, മണിപ്പൂരിൽ എൻആർസി നടപ്പാക്കാനുള്ള പ്രമേയത്തിന്മേൽ കേന്ദ്രസർക്കാർ സജീവമായി ആലോചിക്കുന്നതായി അറിയിച്ചുകൊണ്ട് സംസ്ഥാന ഹോം കമ്മീഷണറെ ഔദ്യോഗികമായി അറിയിചിരുന്നു . നിലവിലെ പ്രതിസന്ധികളായ അതിർത്തി വേലി, അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്ക്, എഫ്ആർഎം തുടങ്ങിയ പ്രശ്‌നങ്ങളാണെന്ന് തന്റെ പ്രമേയം സഭയിൽ അവതരിപ്പിച്ചുകൊണ്ട് ലെഷിയോ പറഞ്ഞു. മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ കടന്നുകയറ്റമാണ് നിർണായക പ്രശ്നങ്ങളിലൊന്ന്.

എൻആർസി നടപ്പാക്കുന്നത് നിരവധി ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും, അത്തരമൊരു റെക്കോർഡ് നിലനിർത്തുന്നത് സംസ്ഥാനത്ത് താമസിക്കുന്ന തദ്ദേശീയ സമൂഹങ്ങൾക്ക് അനുകൂലമാകുമെന്ന് ലെഷിയോ പ്രമേയത്തിൽ പറഞ്ഞു.ഇത് നടപ്പാക്കപ്പെടുമ്പോൾ മെറിറ്റും ഡീമെറിറ്റും ഉണ്ടാകും, എന്നാൽ ശരിയായ റെക്കോർഡ് നിലനിർത്തുന്നത് മികച്ച നയരൂപീകരണത്തിനും ഭരണം കാര്യക്ഷമമാക്കുന്നതിനും സംസ്ഥാനത്തെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് സ്വകാര്യ അംഗ പ്രമേയം സർക്കാർ പ്രമേയമാക്കി മാറ്റാൻ എംഎൽഎ നിർദേശിച്ചു.

അതേസമയം മുൻപ് മണിപ്പൂരിൽ ദേശീയ പൗരത്വ രജിസ്റ്റർ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഏഴോളം വിദ്യാർത്ഥി സംഘടനകൾ കത്തയച്ചിരുന്നു .1941 മുതൽ 1951 വരെ മണിപ്പൂരിലെ തദ്ദേശീയ ജനതയുടെ ജനന നിരക്കിൽ 12.08 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായതെന്നും തുടർന്ന് മ്യാൻമാറിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അനധികൃതമായ കുടിയേറ്റം വ്യാപകമായതായും പരാതിയിൽ പറഞ്ഞിരുന്നു .എൻ.ആർ.സിയിലൂടെ മണിപ്പൂരിലെ ക്രമാതീതമായ ജനസംഖ്യാ വർദ്ധനവിന് പരിഹാരം കാണണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്തെ തദ്ദേശീയരായ ജനതക്കിടയിൽ ജനന നിരക്ക് ക്രമാതീതമായി കുറയുകയും ചെയ്തിട്ടുണ്ട് കത്തിൽ പറഞ്ഞത് . ഏതായാലും ബിജെപി ഇപ്പോൾ അടുത്ത വച്ചുവട് കൂടെ എടുത്ത വച്ചിരിക്കുകയാണ് .

Related Articles

Latest Articles