Wednesday, November 4, 2026

ലോഡ്ജ് മുറിയെടുത്ത് പ്രസവം !തൃശ്ശൂരിൽ യുവതിയും നവജാത ശിശുവും മരിച്ചു! സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

തൃശ്ശൂർ:നഗരമധ്യത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. പ്രസവത്തെ തുടർന്നുള്ള മരണമാണോ അതോ സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത സുഹൃത്തായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

27-നാണ് ഓട്ടോ ഡ്രൈവർക്കൊപ്പം ജ്യോതി ലോഡ്ജിലെ 108-ാം നമ്പർ മുറിയിൽ താമസമാരംഭിച്ചത്. എടമുട്ടം സ്വദേശിനി ജ്യോതി എന്ന വിവരമാണ് ഇവർ റിസപ്ഷനിൽ നൽകിയിരുന്നത്. എന്നാൽ ഇന്ന് ഉച്ചയോടെ റിസപ്ഷനിലെത്തിയ ഓട്ടോ ഡ്രൈവർ, കഴിഞ്ഞ രണ്ടു ദിവസമായി താൻ വിളിച്ചിട്ടും യുവതി ഫോൺ എടുക്കുന്നില്ലെന്ന വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ ലോഡ്ജ് അധികൃതർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.

പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ലോഡ്ജ് മുറി ബലമായി തുറന്നപ്പോഴാണ് ദാരുണമായ ദൃശ്യം പുറത്തുവന്നത്. ജ്യോതിയെയും കുഞ്ഞിനെയും രക്തത്തിൽ കുളിച്ച കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പ്രസവത്തിനിടയുണ്ടായ അമിത രക്തസ്രാവമാണോ മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഓട്ടോ ഡ്രൈവറെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Related Articles

Latest Articles