Thursday, May 2, 2024
spot_img

മസ്ജിദിൽ യുവതിയെ പീഡിപ്പിച്ചു: മൗലവിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ചെന്നൈ: ഭർതൃമതിയായ യുവതിയെ മസ്ജിദിൽ (Woman Attacked In Masjid)പീഡിപ്പിച്ച മൗലവിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. തമിഴ്‌നാട്ടിലാണ് സംഭവം. ഭർത്താവിന്റെ പരാതിയെതുടർന്നാണ് മൗലവിയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി 22 കാരിയായ യുവതിയെ ശാരീരിക അവശതകൾ അലട്ടിയിരുന്നു. പ്രേതബാധയാണ് തുടർച്ചയായ ശാരീരിക വിഷമതകൾക്ക് കാരണമെന്നും, ഇത് മാറാൻ ബാധയെ ഒഴിപ്പിക്കണമെന്നും നാട്ടുകാരിൽ ചിലർ യുവതിയുടെ ഭർത്താവിനോട് പറഞ്ഞു.

ഇവർ നിർദ്ദേശിച്ചതിനെ തുടർന്നാണ് ഭർത്താവ് യുവതിയുമായി മൗലവി അബ്ദുൾ ഹാനിയുടെ പക്കൽ എത്തിയത്. യുവതിയെ കണ്ട ഹനി ബാധ കയറിയിട്ടുണ്ടെന്നും അതിനെ ഒഴിപ്പിക്കണമെന്നും അറിയിച്ചു. തുടർന്ന് യുവതിയെ പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി. ഇത് വിശ്വസിച്ച ഭർത്താവ് പുറത്ത് കാത്തു നിന്നു. അൽപ്പനേരം കഴിഞ്ഞും മുറിയ്‌ക്കുള്ളിൽ നിന്ന് ശബ്ദം ഒന്നും കേൾക്കാതെ ആയതോടെ ഭർത്താവ് ജനലിലൂടെ അകത്തേക്ക് നോക്കി.

അപ്പോഴാണ് നടുക്കുന്ന കാഴ്ച് കണ്ടത്. അബോധാവസ്ഥയിൽ കിടക്കുന്ന ഭാര്യയെ ഹനി പീഡിപ്പിക്കുക്കുകയായിരുന്നു. ഉടനെ മുറിയുടെ കതക് ചവിട്ടിത്തുറന്ന് യുവതിയെ രക്ഷിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകി. ആദ്യം പരാതിയിൽ കേസ് എടുക്കാൻ പോലീസ് വിസമ്മതിച്ചതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. എന്നാൽ വിഷയം ഗൗരവമുള്ളതാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചതോടെ കേസ് എടുക്കുകയായിരുന്നു. ഇത്തരത്തിൽ ഇനി സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു. ആളുകൾ ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾക്ക് ചെവികൊടുക്കരുതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

Related Articles

Latest Articles