മലദ്വാരത്തിൽ സെക്സ് ടോയ് കുടുങ്ങിയ യുവതിയെ അത്ഭുതകരമായി രക്ഷപെടുത്തി ഡോക്ടർമാർ. 0.3 സെന്റിമീറ്റര്‍ നീളവും 4.4 സെന്റിമീറ്റര്‍ വീതിയും ഉള്ള സെക്‌സ് ടോയ് ആണ് യുവതിയുടെ മലദ്വാരത്തില്‍ കുടുങ്ങിയത്. സെൻട്രൽ ലണ്ടൻ സ്വദേശിയായ റോസി സൺഷൈൻ എന്ന യുവതിക്കാണ് ലൈംഗിക കളിപ്പാട്ടം പണി കൊടുത്തത്.

രാത്രിയായിരുന്നു സംഭവം. ഒരു മണിക്കൂര്‍ നേരം ചെലവഴിച്ചിട്ടും സ്വന്തം പ്രയത്‌നത്താല്‍ സെക്‌സ് ടോയ് പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ യുവതി തന്റെ റൂംമേറ്റിനോട് കാര്യം പറയുകയായിരുന്നു. തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് യുവതി സുഹൃത്തിനോട് ആവശ്യപ്പെട്ടു. അവിടെ വച്ചെടുത്ത എക്‌സ്-റേയില്‍ ആ വസ്തു ആന്തരികമായി കുടുങ്ങിയതായി തെളിഞ്ഞു. തുടർന്ന് ശസ്ത്രക്രിയ കൂടാതെ തന്നെ കൈകൊണ്ട് ഡോക്ടർമാർ സെക്സ് ടോയ് നീക്കം ചെയ്യുകയായിരുന്നു.
കാമുകനുമായുള്ള കോള്‍ ചെയ്യുന്നതിനിടെ യുവതി സെക്‌സ് ടോയ് ഉപയോഗിച്ചതാണ്. അതിനിടയിലാണ് ടോയ് മലദ്വാരത്തിലേക്ക് കയറിപ്പോയത്. അതേസമയം ആശുപത്രിയിൽ എത്തിക്കാൻ കൂടുതൽ വൈകിയിരുന്നെങ്കിൽ ആന്തരിക അവയവങ്ങൾക്ക് കേടുപാട് പറ്റുമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു

