Sunday, November 15, 2026

കൊച്ചിയിൽ അരുംകൊല; ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റ് മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവ് നൗഷിദ് പിടിയിൽ; ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴി നൽകി പ്രതി; അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി: എളമക്കരയില്‍ ഹോട്ടലിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി നൗഷിദ് (31) ആണ് പിടിയിലായത്.

കലൂർ പൊറ്റക്കുഴിയിലുള്ള ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. രേഷ്മയുടെ കഴുത്തിന് പുറകു വശത്താണ് കുത്തേറ്റത്. വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇവർ തമ്മിൽ നേരത്തെ ബന്ധമുള്ളതായാണ് നൗഷിദിന്റെ മൊഴി. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നൗഷിദ് പറയുന്നതെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles