Suicide
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ (Suicide). മാങ്കുറുശ്ശി കക്കോട് ആണ് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ലയാണ് തൂങ്ങിമരിച്ചത്. എന്നാൽ യുവതി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമെന്നാരോപിച്ച് നഫ്‌ലയുടെ സഹോദരൻ നഫ്‌സൽ രംഗത്തെത്തി.
ഭർതൃവീട്ടിൽ ഭർത്താവ് ഒഴികെയുള്ളവർ മാനസികമായി നഫ്‌ലയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് സഹോദരൻ നൽകിയ മൊഴി. ഇവരുടെ വിവാഹം കഴിഞ്ഞ് പത്ത് മാസം ആയിട്ടും കുട്ടികൾ ഉണ്ടാകാത്തതുമായി ബന്ധപ്പെട്ടാണ് നഫ്‌ലയെ മാനസികമായി പീഡിപ്പിച്ചത്. ഗർഭധാരണത്തിനുള്ള ചികിത്സക്കിടയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
എന്നാൽ സംഭവസമയത്ത് നഫ്‌ലയുടെ ഭർത്താവ് മുജീബ് വീട്ടിൽ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾ വീട്ടിലെത്തി പല തവണ നഫ്‌ലയെ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് കിടപ്പ് മുറിയിലെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് നഫ്‌ലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കലും നഫ്‌ലയുടെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം സഹോദരൻ നഫ്‌സലിന്റെ മൊഴിയിൽ അസ്വാഭാവിക മരണത്തിന് മങ്കര പോലീസ് കേസെടുത്തു. സംഭവ ദിവസം വൈകിട്ട് നഫ്‌ല ഫോണിൽ വിളിച്ചതായി നഫ്‌സൽ പറഞ്ഞു. യുവതിയുടെ ഡയറി പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…