Saturday, May 4, 2024
spot_img

പ്രമുഖ നടിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; തലയ്ക്കും കണ്ണിനും പരിക്കേറ്റ നടി ആശുപത്രിയിൽ

ഹൈദരാബാദ്: തെലുങ്ക് താരം ശാലു ചൗരസ്യയെ അഞ്ജാതര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ബഞ്ചാര ഹില്‍സിലെ കെബിആര്‍ പാര്‍ക്കിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. നടിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. ആക്രമണത്തില്‍ നടിയുടെ തലയ്ക്കും മുഖത്തും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.

രാത്രി എട്ടരയോടെ പാർക്കിലെത്തിയ നടിയെ ആക്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയുമായിരുന്നു. തന്‍റെ സമീപമെത്തി ഒരാൾ ബാഗും ആഭരണങ്ങളും ആവശ്യപ്പെട്ടു. തുടര്‍ന്ന് നടിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് അക്രമി ഓടി രക്ഷപ്പെട്ടു. ആക്രമണത്തെ ചെറുക്കുന്നതിനിടെയില്‍ കണ്ണിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് ശേഷം നടിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് ബഞ്ചാര ഹില്‍സ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles