Friday, September 25, 2026

ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയുടെ മൃതദേഹം : കൊലപാതമെന്ന് സംശയിക്കുന്നതായി പോലീസ്

കൊല്ലം : കൊല്ലത്ത് അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചെമ്മാമുക്കിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കേരളപുരം സ്വദേശി ഉമാ പ്രസന്നയാണ് മരിച്ചത്. ഡിസംബർ 29 മുതൽ യുവതിയെ കാണാതാവുകയായിരുന്നു. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊറ്റങ്കര ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി. ലോട്ടറി വിൽപ്പനക്കാരിയായ ഇവരുടെ ഭർത്താവ് ബിജു മൂന്നു വർഷം മുൻപ് മരിച്ചു. ഡിസംബർ 29 ന് കൊല്ലം ബീച്ചിൽ എത്തിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇതിനെ തുടർന്ന് വീട്ടുകാർ പോലീസിന് പരാതി നൽകുകയായിരുന്നു.

Related Articles

Latest Articles