Wednesday, October 7, 2026

‘ഭർത്താവിന്റെ വർക്ക് ഫ്രം ഹോം തുടര്‍ന്നാല്‍ ഞങ്ങളുടെ ഞങ്ങളുടെ വിവാഹജീവിതം അവസാനിക്കും’; വൈറലായി ഭാര്യയുടെ കത്ത്

കൊവിഡ് വരുത്തിയ വലിയ മാറ്റമാണ് വര്‍ക്ക് ഫ്രം ഹോം. ഭര്‍ത്താവിന്റെ ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം തുടങ്ങിയപ്പോൾ പുലിവാലു പിടിച്ച ഒരു യുവതിയുടെ കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല’ എന്ന ക്യാപ്ഷനോടെ യുവതി ഭര്‍ത്താവിന്റെ ബോസിനയച്ച കത്ത് ബിസിനസുകാരനായ ഹര്‍ഷ് ഗോയങ്കയാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഭർത്താവിനെ എത്രയും പെട്ടന്ന് ഓഫിസിലേക്ക് തിരിച്ചു വിളിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഈ ‘വര്‍ക്ക് ഫ്രം ഹോം’ ഇങ്ങനെ തുടരുകയാണെങ്കില്‍ തങ്ങളുടെ വിവാഹബന്ധം നീണ്ടുനില്‍ക്കില്ലയെന്ന പറയുന്ന യുവതി അതിനുള്ള കാരണവും വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഭര്‍ത്താവ് ഒരു ദിവസം പത്ത് തവണ ചായ കുടിക്കും, പല മുറികളിലായി ഇരുന്ന് അവയെല്ലാം വൃത്തികേടാക്കും, എപ്പോഴും ഭക്ഷണം ചോദിക്കുകയും ജോലിക്കിടെ ഭര്‍ത്താവ് കിടന്നുറങ്ങാറുമുണ്ട്‌ എന്നാണ് കാരണങ്ങള്‍.

എനിക്ക് നോക്കാനും പരിചരിക്കാനും രണ്ടു കുട്ടികള്‍ ഇതിനകം ഉണ്ട്. എന്റെ വെളിവ് തിരികെ കൊണ്ടുവരാന്‍ സഹായിക്കണം എന്നപേക്ഷിച്ചാണ് കത്തു നിര്‍ത്തുന്നത്. പലതരം രകസകരമായ പ്രതികരണങ്ങളും പോസ്റ്റിനടിയില്‍ വരുന്നുണ്ട്.

Related Articles

Latest Articles