Friday, May 10, 2024
spot_img

പൊതുദര്‍ശനമുണ്ടാകില്ല; റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്

കൊച്ചി: അന്തരിച്ച നടന്‍ റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. ആയതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. സംസ്‍കാരം നാളെകൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തും. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹത്തിന്റെ അന്ത്യം.

നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ നടനായിരുന്നു.മാത്രമല്ല നാടക രംഗത്തും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. നാടകവേദികളിലൂടെയാണ് റിസബാവ സിനിമയിലേക്ക് പ്രവേശിക്കുന്നത്. വിഷുപക്ഷിയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. എന്നാല്‍ ഇത് പുറത്തിറങ്ങിയില്ല.1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. പക്ഷെ ശ്രദ്ധിക്കപ്പെട്ടത് 1990ല്‍ തന്നെ പുറത്തിറങ്ങിയ സിദ്ദിഖ്‌- ലാല്‍ ചിത്രം ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന വില്ലന്‍ വേഷത്തിലൂടെയാണ്.

നൂറ്റമ്പതോളം സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. പിന്നെ ഡബ്ബിങ്ങ് രംഗത്തും വളരെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

Related Articles

Latest Articles