മുംബൈ: ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും. മേയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ് നടക്കുന്നത്. ജൂണ്‍ ഒമ്പതിന് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നിലവില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടീം ഇംഗ്ലണ്ട് ആണ്. രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

