Wednesday, January 7, 2026

ലോകകപ്പിലെ ഹോട്ടെസ്റ്റ് ആരാധിക!! നതാലിയ നെംചിനോവ ഖത്തറിലെ കളി കാണാനില്ല: കാരണം ഇത്…

യുക്രൈനുമായുള്ള യുദ്ധത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ റഷ്യക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഫിഫയും യുവേഫയും റഷ്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28-ന് റഷ്യന്‍ ദേശീയ ഫുട്ബോള്‍ ടീമിനെയും റഷ്യന്‍ ക്ലബ്ബുകളെയും 2022 ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഐഒസിയുടെ ശുപാര്‍ശ പ്രകാരം സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇതിനെതിരെ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സില്‍ റഷ്യ അപ്പീല്‍ നല്‍കിയെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. ഇതോടെ ലോകകപ്പില്‍ റഷ്യ സ്ഥാനം പിടിച്ചില്ല എന്നു മാത്രമല്ല, ‘ലോകകപ്പിലെ ഹോട്ടെസ്റ്റ് ആരാധിക’ എന്ന് വിളിക്കപ്പെടുന്ന റഷ്യയിലെ ഏറ്റവും പ്രശസ്ത പോണ്‍സ്റ്റാറും സിനിമാ താരവുമായ നതാലിയ നെംചിനോവയും ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ കാണില്ല എന്നത് പല ആരാധകരെയും നിരാശരാക്കുന്നുണ്ട്.

യുക്രെയ്നിനെതിരെ റഷ്യ നടത്തിയ യുദ്ധത്തിനെ തുടര്‍ന്ന് 2022-ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാനുള്ള അവസരം നതാലിയ നെംചിനോവയ്‌ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.

റഷ്യന്‍ പോണ്‍ വ്യവസായത്തിലെ അറിയപ്പെടുന്ന പേരാണ് നതാലിയ നെംചിനോവ. 2018-ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ സൗദി അറേബ്യയ്‌ക്കെതിരായ റഷ്യയുടെ മത്സരത്തിനിടെ കളി ആസ്വദിക്കുന്ന നതാലിയ നെംചിനോവയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘റഷ്യ’ എന്ന് എഴുതിയ വെളുത്ത ടീ ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചു നില്‍ക്കുന്ന കടുത്ത ഫുട്ബോള്‍ ആരാധിക കൂടിയായ നെംചിനോവയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Related Articles

Latest Articles