Monday, April 29, 2024
spot_img

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ വിട പറഞ്ഞു; നഷ്ടമായത് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ പെബിൾഡ്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ പെബിൾഡ് വിട പറഞ്ഞു . 23 വയസ്സ് തികയുന്നതിന് അഞ്ച് മാസം മുമ്പാണ് മരണം. ടോയ് ഫോക്‌സ് ടെറിയർ ഇനത്തിൽപ്പെട്ട നായയാണ് പെബിൾസ്. 2000 മാർച്ച് 28നായിരുന്നു പെബിൾസിന്റെ ജനനം.

ബോബി- ജൂലി ഗ്രിഗറി എന്നിവരുടെ വളർത്തുനായയായി മാറി. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായയെന്ന റെക്കോർഡ് ടൊബികീത്ത് എന്ന നായക്കായിരുന്നു. ഈ റെക്കോർഡ് തകർത്താണ് പെബിൾസ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. പെബിൾസ് ദീർഘകാലം ജീവിതം നയിച്ചുവെന്നും വീട്ടിലെ എല്ലാമായിരുന്നുവെന്നുമാണ് ഉടമ പ്രതികരിച്ചത്.

Related Articles

Latest Articles