Friday, May 3, 2024
spot_img

സ്ഥിരം കു-റ്റ-കൃ-ത്യ-ങ്ങ-ൾ ചെയ്ത് പരിചയമില്ലാത്ത ഒരാൾ സ്വയം വണ്ടിയോടിച്ച് ഇത്ര ദൂരം പോകുമോ?

കളമശ്ശേരി ബോംബ് സ്ഫോടനം നടത്തിയതിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പോലീസ്. ബോംബ് നിർമ്മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റക്കാണെന്നും മറ്റാരുടെയും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പോലീസ് വ്യക്തമാക്കിയിരിക്കുകയാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് ഇക്കാര്യം വ്യക്തമായതെന്നും കളമശ്ശേരിയിലെ എആർ ക്യാംപിൽ മാർട്ടിന്റെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കളമശ്ശേരി സ്ഫോടനത്തിൽ സംസ്ഥാനവും രാജ്യവും ആശങ്കയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ ചില ചോദ്യങ്ങൾ ബാക്കിയാവുകയാണ്. പ്രതി ഡൊമിനിക്കിനെയും അയാളുടെ ഏറ്റുപറച്ചിലിനെയും ആധാരമാക്കിയിരിയുള്ള ചില ചോദ്യങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത് ഹിന്ദു ഐക്യവേദിയുടെ നേതാവായ ആർ വി ബാബുവാണ്.

പത്ത് ചോദ്യങ്ങളാണ് ആർ വി ബാബു ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്. യഹോവ സാക്ഷികളെ ബോംബു വച്ച് കൊല്ലാൻ മാത്രം അവരെ കുറിച്ച് ഡൊമിനിക്ക് മാർട്ടിൻ പറഞ്ഞ കാരണങ്ങൾ വിശ്വാസ യോഗ്യമാണോ എന്നതാണ് ഒന്നാമത്തേത്. ഒരു കൂട്ടക്കൊല നടത്താൻ തക്ക കാരണമാണോ അയാൾ പറഞ്ഞത് എന്നതും സംശയിക്കേണ്ടിയിരിക്കുകയാണ്. കഴിഞ്ഞ 5 വർഷം ഗൾഫിലായിരുന്ന ഡൊമിനിക്കിനെ മറ്റ് തീവ്രവാദ ആശയങ്ങൾ സ്വാധീനിച്ചിട്ടുണ്ടോ എന്നതാണ് ഉത്തരം കിട്ടേണ്ട മറ്റൊരു ചോദ്യം. എങ്ങനെയാണ് ബോംബ് നിർമ്മിക്കാനും പ്രയോഗിക്കാനും പഠിച്ചത്? കൂടാതെ, കൃത്യം നടത്തിയ ഡൊമിനിക്ക് ഇത്ര ദൂരം വണ്ടി ഓടിച്ച് കൊടകരയിൽ പോയി കീഴടങ്ങിയെതെന്തു കൊണ്ട് എന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്. സ്ഥിരം കുറ്റകൃത്യങ്ങൾ ചെയ്ത് പരിചയമില്ലാത്ത ഒരാൾ സ്വയം വണ്ടിയോടിച്ച് ഇത്ര ദൂരം പോകുമോ എന്ന സംശയവും നിലനിൽക്കുന്നു. കൂടാതെ, ഒരു പരിഭ്രമം ഇല്ലാതെ FB വിഡിയോ ഇടുമോ എന്നതും ആർക്ക് വേണ്ടിയാണ് ഹിന്ദിയിൽ വിഡിയോ ചെയ്തത് എന്നതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി നിലനിൽക്കുകയാണ്. എവിടെ വച്ചാണ് വിഡിയോ ചെയ്തത് ? അത് പ്രീ റിക്കോർഡഡ് വീഡിയോ ആണോ ? FB ഫ്രണ്ട് ലിസ്റ്റിൽ സക്കീർ നായിക്ക് ഉണ്ടെന്ന വിവരം ശരിയെങ്കിൽ അയാളുടെ ആശയം ഡൊമിനിക്കിനെ സ്വാധീനിച്ചിട്ടുണ്ടോ എന്നതും ഉത്തരം കിട്ടാത്ത ചോദ്യമായി നിലനിൽക്കുകയാണ്. കൂടാതെ, ഡൊമിനിക്കിന്റെ FB ഫ്രണ്ട്സും ഫോളോവേഴ്സും ഒരു മതവിഭാഗത്തിൽ പെട്ടവരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമായത് യാദൃശ്ചികമാണോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ആർ വി ബാബു ഫേസ്ബുക്കിലൂടെ ചോദിച്ചിരിക്കുന്നത്.

അതേസമയം, പോലീസിനും നിരവധി സംശയങ്ങൾ ബാക്കിയാവുകയാണ്. സഭയോടുള്ള പകകൊണ്ട് ഇത്രയും വലിയ ക്രൂരകൃത്യം ചെയ്യുമോയെന്ന സംശയവും പോലീസിനുണ്ട്. കൊച്ചി തമ്മനം ജംഗ്ഷന് സമീപം ഫെലിക്‌സ് റോഡില്‍ ഒരു വീടിന്റെ രണ്ടാംനിലയിലാണ് ഇയാളും കുടുംബവും താമസിക്കുന്നത്. അഞ്ചുവര്‍ഷത്തിലേറെയായി വാടകയ്‌ക്ക് താമസിക്കുന്ന മാര്‍ട്ടിനോടൊപ്പം ഭാര്യയും ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്ന മകളുമാണുള്ളത്. മകന്‍ ഇംഗ്ലണ്ടിലാണ് പഠിക്കുന്നത്. നിലവിൽ മാര്‍ട്ടിന്റെ പൂര്‍വകാലചരിത്രം പോലീസ് ചികയുകയാണ്. സ്‌ഫോടനത്തിന് പിന്നില്‍ ഇയാളുടെ പക മാത്രമാണോ എന്നതാണ് നിലവിൽ പോലീസ് അന്വേഷിക്കുന്നത്. എന്തായാലും ഈ ചോദ്യങ്ങൾക്ക് തീർച്ചയായും ഉത്തരം കിട്ടേണ്ടതുണ്ട്. കാരണം, മനുഷ്യർ കണ്ണുകളടച്ച് പ്രാർത്ഥനാനിരതരായി ആരാധനാലയത്തിൽ ഇരിക്കുമ്പോൾ സ്ഫോടനം നടക്കുന്ന വാർത്തയൊക്കെ മാധ്യമങ്ങളിൽ കണ്ടുള്ള പരിചയം മാത്രമെ കേരളത്തിനുള്ളു. കേരളം സുരക്ഷിതമാണ് എന്ന നമ്മുടെ ആത്മവിശ്വാസത്തിന് നേർക്കുള്ള സ്ഫോടനം കൂടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനത്തിന്റെ പരാജയം കൂടിയാണിത്. സുരക്ഷജീവനക്കാരുടെ നടുവിൽ വിരാജിക്കുന്ന മുഖ്യമന്ത്രിക്ക് നേരെ എവിടെയെങ്കിലും കരിങ്കൊടി പ്രതിഷേധമുണ്ടോയെന്ന് സെൻസ് ചെയ്യുന്ന പോലീസ് സംവിധാനം ഇത്ര ഗുരുതരമായ സ്ഫോടനം അറിഞ്ഞില്ലായെന്ന് പറഞ്ഞാൽ ആരാണ് ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് എന്ന് ജനം പുശ്ചത്തോടെ ചോദിക്കും. പെറ്റി പിടിക്കാനും മുഖ്യനും പരിവാരങ്ങൾക്കും സുരക്ഷയൊരുക്കുവാനും മുഖ്യന്റെ മൈക്ക് നോക്കാനും മാത്രമുള്ളതല്ല പോലീസ് സേന, ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുകയാണ് പ്രാഥമിക ഉത്തരവാദിത്വമെന്ന് മറക്കരുത്.

Previous article
Next article

Related Articles

Latest Articles