പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി സാമ്പത്തിക സേവന മേഖലയിലേക്കും കടക്കുന്നു.ഇന്ത്യയിലെ ക്രെഡിറ്റ് മാര്‍ക്കറ്റില്‍ വേരൂന്നാനാണ് കമ്പനിയുടെ നീക്കം. സ്വര്‍ണവായ്പ,ക്രെഡിറ്റ് ലൈന്‍ കാര്‍ഡ് അടക്കമുള്ള ചെറുകിട വായ്പകളിലൂടെ സേവനം വ്യാപിപ്പിക്കാനാണ് ഷവോമിയുടെ ശ്രമം.
കൂടാതെ ഇന്‍ഷൂറന്‍സ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ടെന്ന് ഷവോമി ഇന്ത്യയുടെ മേധാവി മനുകുമാര്‍ ജെയ്ന്‍ അറിയിച്ചു. എംഐ ക്രെഡിറ്റ് അല്ലെങ്കില്‍ എംഐ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഭാവിയെ കുറിച്ചാണ് കമ്പനി പുനര്‍വിചിന്തനം നടത്തുന്നത്.
മൊത്തത്തിലുള്ള സാമ്പത്തിക സേവനങ്ങളും ക്രെഡിറ്റ് കാഴ്ചപ്പാടുകളും സംബന്ധിച്ച് ഒരു സമ്പൂര്‍ണ്ണ സ്‌പെക്ട്രം പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാന്‍ കമ്പനി ശ്രമം നടത്തുന്നുണ്ട്. ഷവോമിയുടെ ആദ്യ സൂക്ഷ്മ വായ്പാ പദ്ധതി എംഐ ക്രെഡിറ്റ് 2019ലാണ് അവതരിപ്പിച്ചത്. ഇതിന് കീഴില്‍ ഒരു ലക്ഷത്തില്‍പരം വായ്പകളാണ് ഇതുവരെ അനുവദിച്ചത്. എംഐ ക്രെഡിറ്റിലൂടെ പരമാവധി ഒരു ലക്ഷം വായ്പയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് 25 ലക്ഷം രൂപയാക്കി ഉയര്‍ത്തി.60 മാസമാണ് വായ്പാ കാലാവധി.

