Saturday, May 4, 2024
spot_img

ആലപ്പുഴയിൽ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങള്‍ അറസ്റ്റില്‍

 

തൃശൂര്‍: ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊച്ചുകുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് അറസ്റ്റില്‍. പിഎഫ്‌ഐ സംസ്ഥാന സമിതി അംഗം തൃശൂര്‍ പെരുമ്പിലാവ് അഥീനയില്‍ യഹിയ തങ്ങളെയാണ് (47) ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

മെയ് 21ന് ആലപ്പുഴയില്‍ നടന്ന റാലിയുടെ സ്വാഗതസംഘം ചെയര്‍മാനാണ് യഹിയ തങ്ങള്‍. വന്‍ പൊലീസ് സന്നാഹത്തോടെ ഉച്ചയോടെയാണ് ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ ഇയാളെ എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ യഹിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച അനുമതിയില്ലാതെ എസ്പി ഓഫീസ് മാര്‍ച്ച് നടത്തിയതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തു.

അതേസമയം കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്ത കുട്ടിയുടെ പിതാവ് അടക്കം 5 പേരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ ഇതുവരെ 26 പേര്‍ പിടിയിലായിട്ടുണ്ട്.

Related Articles

Latest Articles