ദില്ലി: ദില്ലിയെയും ഉത്തര്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന യമുനാ എക്സ്പ്രസ് വേയില്‍ വാഹനാപകടം. ഇന്ന് പുലര്‍ച്ചെ ബസ്സും ട്രക്കും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ദില്ലി – യുപി അതിര്‍ത്തിയായ ഗ്രേറ്റര്‍ നോയിഡയിലാണ് അപകടമുണ്ടായത്.
കൂട്ടിയിടിയില്‍ ബസ്സിന്‍റെ പകുതി ഭാഗവും തകര്‍ന്നു. ബസ്സിലേക്ക് ട്രക്ക് ഇടിച്ചു നില്‍ക്കുകയായിരുന്നു. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. ബസ്സിലെ യാത്രക്കാരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.

