Wednesday, January 7, 2026

സൗദി അറേബ്യയിലെ നാലിടങ്ങളിലായി അന്താരാഷ്ട്ര യോഗാ ദിനഘോഷത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍

സൗദി അറേബ്യ: സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ ദമാം റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നാലിടങ്ങളിലായി അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആഘോഷിച്ചു. അറബ് യോഗാ ഫൗണ്ടേഷനും യോഗാചാര്യനൗഫ് മാര്‍വാരിയും സംയുക്തമയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ജിദ്ദയിലെ ഇന്ത്യന്‍ കൗണ്‍സലേറ്റും റിയാദ് എംബസിയും ഈ പരിപാടിയുമായി സഹകരിച്ചു. ജിദ്ദയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ഫോറവും രണ്ട് കൗണ്‍സലേറ്റ് ജനറല്‍മാരും സന്നദ്ധ പ്രര്‍ത്തകരും പരിപാടിയുമായി സഹകരിച്ചിരുന്നു.

സൗദി രാജ്യത്തുള്ളവരും ഇന്ത്യാക്കാരും യോഗാ പരിപാടിയില്‍ പങ്കെടുത്തു. 28 ന് യോഗാ ഉത്‌സവ് 2019 എന്ന മറ്റൊരു യോഗാദിനാഘോഷവും യുഎഇ യില്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ്‌ഫോറവും അറബ് യോഗാ ഫൗണ്ടേഷനും സംയുക്തമയാണ് പരിപാടി സംഘടിപ്പിച്ചത്. ആയിരക്കണക്കിന് ഇന്ത്യാക്കാരും യോഗാ പരിപാടിയില്‍ പങ്കെടുത്തു.

Related Articles

Latest Articles