Saturday, May 18, 2024
spot_img

രാജ്യത്തെ മികച്ച മുഖ്യന്‍ യോഗി അദിത്യനാഥ് തന്നെ: രണ്ടാംവട്ടവും ഒന്നാമതെത്തി യുപി മുഖ്യമന്ത്രി; കേജ്രിവാളും മമതയും രണ്ടാമത്, മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ജനം തിരഞ്ഞെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ. ഇത് രണ്ടാം തവണയാണ് മികച്ച മുഖ്യമന്ത്രിയായി ആദിത്യനാഥിനെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയിലാണ് രണ്ടാം വര്‍ഷവും യോഗി ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. പത്തൊന്‍പത് സംസ്ഥാനങ്ങളിലായി 12,141 പേരില്‍ നിന്നും നേരിട്ടാണ് സര്‍വേയ്ക്കായി വിവരങ്ങള്‍ ശേഖരിച്ചത്.

ഇതില്‍ പതിനെട്ട് ശതമാനം പേരും ആദിത്യനാഥിന്റെ പേരാണ് മികച്ച മുഖ്യമന്ത്രിയായി നിര്‍ദേശിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവിലെ ഭരണത്തിനിടയില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ആദിത്യനാഥ് കാണിച്ച സാമര്‍ത്ഥ്യവും,സംസ്ഥാനത്തെ അക്രമപ്രവര്‍ത്തനങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിട്ടതുമെല്ലാം ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാവാന്‍ കാരണമായിട്ടുണ്ട്. സര്‍വേയില്‍ പതിനൊന്ന് ശതമാനം വോട്ടുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രണ്ടാമതെത്തി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ഇന്ത്യടുഡേ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 67 ശതമാനം പേരും ഗ്രാമീണരാണ്. രാജ്യത്തെ പത്തൊമ്പത് സംസ്ഥാനങ്ങളിലെ തൊണ്ണൂറ്റിയേഴ് ലോക്‌സഭ മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ സര്‍വേയില്‍ പങ്കെടുത്തു. മികച്ച മുഖ്യമന്ത്രി തിരഞ്ഞെടുത്തതിനൊപ്പം തന്നെ രാജ്യം ഭരിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെയാണ് ജനം തിരഞ്ഞെടുത്തത്. മുപ്പത്തി നാല് ശതമാനം പേരാണ് മോദിക്ക് പിന്തുണ നല്‍കിയത്. അതേ സമയം 16 ശതമാനം പേര്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു മികച്ചതെന്ന് അഭിപ്രായപ്പെട്ടു

Related Articles

Latest Articles