Thursday, May 16, 2024
spot_img

അന്താരാഷ്ട്ര കുറ്റവാളി ഹാഫിസ് സയീദിന്റെ വീടിന് സമീപം നടന്ന സ്‌ഫോടനം; ഇന്ത്യൻ പൗരന്മാർക്കും, ഇന്ത്യയ്ക്കും പങ്കെന്ന് പാകിസ്ഥാൻ

ഇസ്ലാമാബാദ് : ലഹോർ സ്‌ഫോടനത്തിൽ ഇന്ത്യയ്ക്ക് നിർണായക പങ്കുണ്ടെന്ന് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ്. ഇന്ത്യൻ പൗരന്മാരാണ് സ്‌ഫോടനത്തിന് പിന്നിലെന്നും അവർക്ക് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ റോയുമായി ബന്ധമുണ്ടെന്നും ഇയാൾ ആരോപിച്ചു. ഇതിനുപിന്നാലെ സംഭവത്തിൽ പ്രതികരണവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും രംഗത്തെത്തിയിരുന്നു. ലഷ്‌കര്‍ തീവ്രവാദ നേതാവും അന്താരാഷ്ട്ര ഭീകരനുമായ ഹാഫിസ് സയീദിന്റ വീടിന് സമീപം നടന്ന ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായായിരുന്നു ഇമ്രാൻ ഖാന്റെ രംഗപ്രവേശം. സംഭവത്തില്‍ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ആരോപിച്ചു.

ലഹോറില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പാക് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്റെ ഈ പുതിയ കണ്ടുപിടുത്തങ്ങൾ. ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യയ്‌ക്കെതിരെ ഇമ്രാന്‍ ഖാന്റെ പ്രതികരണം. ജോഹാറിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിൽ രാജ്യത്ത് തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അവർക്ക് അന്താരാഷ്ട്ര തലത്തിൽ ബന്ധമുണ്ടെന്നും കണ്ടെത്തി. ഇന്ത്യൻ തീവ്രവാദ സംഘടനകൾക്ക് ഈ ആക്രമണത്തിൽ പങ്കുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഈ ഹീനമായ പ്രവൃത്തിയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം നടത്തണമെന്നും ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തു.

യുഎൻ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച ഭീകരനാണ് ജമാ അത്തെ ഉദ് ധവ നേതാവ് കൂടിയായ ഹാഫിസ് സയീദ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഇയാളെ നിയമനടപടികൾ നേരിടാൻ വിട്ടുനൽകണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ സമീപമുണ്ടായ സ്‌ഫോടനം സയീദിനെ ലക്ഷ്യം വെച്ചാണെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ എപ്പോഴത്തെയുംപോലെ ഭീകരരെ പിന്തുണയ്ക്കുന്ന നിലപാടാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles