Saturday, May 18, 2024
spot_img

യുപിയിൽ വഴിയരികിൽ കുടുങ്ങി ആംബുലൻസ്; വാഹനവ്യൂഹം നിർത്തി വഴിയൊരുക്കി യോഗി ആദിത്യനാഥ്; പ്രശംസിച്ച് ജനത

ലക്നൗ:യുപിയിൽ ആംബുലൻസ് കടന്നുപോകാനായി വാഹനവ്യൂഹം നിർത്തി വഴിയൊരുക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്ഭവന് സമീപമാണ് സംഭവം നടന്നത്. ഹസ്രത്ഗഞ്ചിൽ നിന്നും ബന്ദരിയാ ബാഗിലേക്ക് ചീറിപ്പാഞ്ഞു പോവുകയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം.

എന്നാൽ മുഖ്യമന്ത്രിക്ക് കടന്നുപോകാനായി പോലീസ്, ഇരുവശത്തും വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് വാഹനങ്ങൾക്കിടയിൽ കിടക്കുന്ന ആംബുലൻസ് യോഗിയുടെ ശ്രദ്ധയിൽപ്പെട്ടത്. അത് കണ്ടയുടൻ തന്നെ അദ്ദേഹം തന്റെ വാഹനവ്യൂഹം റോഡരികിൽ നിർത്തി ആംബുലൻസിന് വഴിയൊരുക്കുകയായിരുന്നു.

അതേസമയം കുറ്റകൃത്യങ്ങളോട് വളരെ കർശനമായ നിലപാട് സ്വീകരിക്കുന്ന യോഗിയുടെ ഈ നടപടി നിരവധിപേരുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് . വൻ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തിലേറിയ യോഗി സർക്കാർ കഴിഞ്ഞ ആഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്.

Related Articles

Latest Articles