Thursday, May 16, 2024
spot_img

ഉത്തർപ്രദേശിൽ ജനപ്രിയ പദ്ധതികള്‍ തുടരും; ഉറച്ച തീരുമാനങ്ങളുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ലക്നൗ: യുപിയിൽ സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനങ്ങളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തുടര്‍ച്ചയായി രണ്ടാംവട്ടവും അധികാരമേറ്റശേഷം ജനപ്രിയ പദ്ധതികള്‍ തുടരാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി, സൗജന്യ റേഷന്‍ പദ്ധതി മൂന്നു മാസത്തേക്കു കൂടി നീട്ടി നല്‍കുമെന്നും സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാരിന്റെ ആദ്യതീരുമാനം. യുപിയിൽ 15 കോടി ജനങ്ങള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് നടപ്പാക്കിയ സൗജന്യ റേഷന്‍ മാര്‍ച്ചില്‍ അവസാനിക്കാനിരിക്കുകയായിരുന്നു. ദരിദ്രവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണു നടപടിയെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.

അതേസമയം 37 വര്‍ഷത്തെ ചരിത്രം തിരുത്തിക്കൊണ്ടാണ് യോഗി ആദിത്യനാഥ്, അഞ്ച് വര്‍ഷത്തെ ഭരണത്തിനു ശേഷം തുടര്‍ച്ചയായ രണ്ടാംവട്ടവും മുഖ്യമന്ത്രിയായി അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ വന്‍നിര സത്യപ്രതിജ്ഞയ്ക്കു സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. യോഗിക്കു പുറമേ 52 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

Related Articles

Latest Articles