Monday, May 20, 2024
spot_img

കർഷകർക്ക്‌ ആശ്വാസമായി യോ​ഗി സർക്കാർ; പ്രകൃതി ദുരന്തങ്ങളിൽ കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം; 83 കോടി അനുവദിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ പ്രകൃതി ദുരന്തങ്ങളിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരത്തിനുള്ള തുക അനുവദിച്ച് യോ​ഗി ആദിത്യനാഥ് സർക്കാർ. 52 ജില്ലയിലെ കർഷകർക്കാണ് നഷ്ടപരിഹാരത്തിനുള്ള തുക അനുവദിച്ചത്.

ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതിരുന്നവർക്കാണ് 83.13 കോടി അനുവദിച്ചത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നിർദ്ദേശത്തിൽ അർഹരായവർക്ക് വേണ്ടി ഒരു സർവേ നടത്തിയിരുന്നു. ഇതിലാണ് നേരത്തെ ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്തിയത്.

2021-22,2022-23 കാലഘട്ടത്തിൽ വിളനാശം സംഭവിച്ചവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ​ഗവൺമെന്റിന്റെ മാനദണ്ഡപ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നത്. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ആലിപ്പഴ വീഴ്ച എന്നിവ മൂലം 33 ശതമാനത്തിലേറെ വിളനാശം സംഭവിച്ചവർക്കാണ് നഷ്ടപരിഹാരം നൽകുന്നത്. സാങ്കേതിക തകരാറുകൾ കാരണം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാത്തവരെയും ഇപ്പോൾ പരി​ഗണിക്കുന്നുണ്ട്.

ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കൊടുങ്കാറ്റിനൊപ്പമുള്ള ആലിപ്പഴ വർഷത്തിൽ വിളനാശം സംഭവിച്ചവർക്ക് 38 കോടി രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. ആറു ജില്ലകളിലാണ് തുക വിതരണം ചെയ്തത്. ജില്ലാ മജിസ്ട്രേറ്റിന്റെ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകിയത്.

Related Articles

Latest Articles