Sunday, April 28, 2024
spot_img

യോഗി സര്‍ക്കാരിന്റെ സർജിക്കൽ സ്ട്രൈക്ക്: യുപിയില്‍ ഭൂമാഫിയയ്‌ക്കെതിരെ ശക്തമായ നടപടി: മുന്‍ എംഎല്‍എയുടെ അനധികൃത കെട്ടിടം തകര്‍ത്തു

ലക്‌നൗ: ഉത്തർപ്രദേശിൽ ഭൂമാഫിയയ്‌ക്കെതിരെ കടുത്ത നടപടിയുമായി യോഗി ആദിത്യനാഥ് സർക്കാർ പുറത്ത്. ഇതിന്റെ ആദ്യ പടിയെന്ന നിലയിൽ മുന്‍ എംഎല്‍എയും, എംപി അതീഖ് അഹമ്മദിന്റെ സഹോദരനുമായ ഖാലിദ് അസിമിന്റെ സ്ഥലത്ത് അനധികൃതമായി നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടം തകര്‍ത്തു.

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്നത് പ്രയാഗ് രാജിൽ ഖാലിദ് അസമിന്റെ റവത്പൂരിലെ സ്ഥലത്താണ്. എംഎല്‍എ പ്രയാഗ്രാജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഡെവലപ്മെന്റ് അതോറിറ്റിയില്‍ നിന്നും അനുമതി വാങ്ങിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാന്‍ അതോറിറ്റിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

മാത്രമല്ല കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുറത്ത് അറിയാതെയിരിക്കാനായി പ്രദേശം മൊത്തം വളച്ച് കെട്ടിയിരുന്നു. തുടർന്ന് രാത്രികാലങ്ങളിലാണ് ഇവിടേക്ക് നിര്‍മ്മാണ സാമഗ്രികളും മറ്റും എത്താറുള്ളത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അതോറിറ്റിയെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ബുള്‍ഡോസറുമായി എത്തി അധികൃതര്‍ കെട്ടിടം പൊളിച്ചുമാറ്റി. നിലവില്‍ ഭൂമികയ്യേറ്റക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ് ഖാലിദ് അസിം.

Related Articles

Latest Articles