Sunday, May 19, 2024
spot_img

തന്റെ സ്വപ്ന സിനിമ പ്രേക്ഷകരിലെത്തുന്നത് കാണാൻ ഇനി മനുവില്ല!
യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു

കൊച്ചി: മോളിവുഡിലെ യുവ സംവിധായകൻ കുറവിലങ്ങാട് ചിറത്തിടത്തിൽ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂർ പ്ലാത്തോട്ടത്തിൽ സിസിലി ജെയിംസിന്റെയും മകൻ മനു ജെയിംസ് (31) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം . അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയവർ അഭിനയിച്ച ‘നാൻസി റാണി’ എന്ന ചിത്രത്തിന്റെ സംവിധായാകനാണ്. ചിത്രം തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അവിചാരിത മരണം.

2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ‘ഐ ആം ക്യുരിയസ്’ എന്ന ചിത്രത്തിലൂടെ ബാല താരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് തുടങ്ങിയ വിവിധ ഇൻടസ്ട്രികളിലും സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

കണ്ടനാട് പിട്ടാപ്പിള്ളിൽ നൈന മനു ജെയിംസ് ആണ് ഭാര്യ. സംസ്കാരം നാളെ കുറവിലങ്ങാട് വച്ച് നടക്കും.

Related Articles

Latest Articles