തൃശ്ശൂർ: തൃശൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ (Hotel Room) യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുക്കര സ്വദേശി സംഗീത (26) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലിലാണ് സംഭവം. ഇന്നലെ ഉച്ച മുതൽ സംഗീതയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. സംഗീതയ്‌ക്ക് മൂന്ന് കുട്ടികളുണ്ട്. റിജോ അവിവാഹിതനാണ്.

