Thursday, January 8, 2026

പോലീസ് ജീപ്പില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം; ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: പൂന്തുറയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പില്‍ (Jeep) നിന്ന് യുവാവ് വീണ് മരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പൊലീസ് ജീപ്പിൽ നിന്ന് ചാടിയ പാപ്പനംകോട് സ്വദേശി സനോഫറാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനോഫ‌ർ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സനോഫർ പൊലീസ് ജീപ്പിൽ നിന്നും വീണത്.

കുടുംബകലഹത്തെ തുടർന്ന് കസ്റ്റഡിയിലെത്ത ഇയാളെ പൂന്തുറ പൊലീസ് വിട്ടയച്ചെങ്കിലും ഒരു ദിവസം കൂടി കസ്റ്റഡിയിൽ വെക്കാൻ കുടുംബം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് കൊണ്ടുപോയ സനോഫറിനെ മർദിച്ചതിനെ തുടർന്നാണ് ജീപ്പിൽ നിന്ന് ചാടിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്നും അവർ പറഞ്ഞിരുന്നു.

Related Articles

Latest Articles