Saturday, September 19, 2026

വാക്കുതർക്കം: ഇടുക്കിയില്‍ യുവാവിനെ എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവച്ചു; അയല്‍വാസി പിടിയില്‍

തൊടുപുഴ: ഇടുക്കിയില്‍ യുവാവിന് വെടിയേറ്റു. ഇടുക്കി ശാന്തന്‍പാറ ബി എല്‍ റാവിലാണ് സംഭവം. എയര്‍ഗണ്‍ (AIR Gun) ഉപയോഗിച്ചാണ് യുവാവിനെ വെടിവെച്ചത്. ബിഎല്‍റാം സ്വദേശിയായ ബിജു വര്‍ഗീസാണ് വെടിവച്ചത്. ഏലത്തോട്ടത്തിലെ കുരങ്ങനെ ഓടിക്കുന്ന എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവച്ചത്.

വാക്കുതര്‍ക്കത്തിനിടെ യുവാവിന് എയര്‍ഗണ്ണില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു.
ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബിജുവര്‍ഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles