Friday, June 14, 2024
spot_img

കോഴിക്കോട് ലോഡ്ജിൽ നിന്ന് എംഡിഎംഎ യുമായി യുവതിയും യുവാവും അറസ്റ്റിൽ;റൂമിൽ നിന്ന് ലഹരിയും ഇത് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെത്തി

കോഴിക്കോട്:ജില്ലയിൽ അഞ്ച് ഗ്രാം ന്യു ജെൻ ലഹരിമരുന്നായ എംഡിഎംഎ യുമായി യുവതിയും യുവാവും
അറസ്റ്റിൽ.കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27)അരീക്കോട് കാവനൂർ സ്വദേശി ശില്പ (23) എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് പല സ്വകാര്യ ലോഡ്ജുകളിലും നിരവധി യുവാക്കളും സ്ത്രീകളും ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നുണ്ടെന്ന് വിവരം ഡാൻസാഫിന്(ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ്) ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ രാത്രികാലങ്ങളിൽ ലോഡ്ജുകളിൽ പൊലീസ് പരിശോധന ശക്തമാക്കി വരവെ ആനി ഹാൾ റോഡിലെ ഒരു സ്വകാര്യ ലോഡ്ജിൽ ഇത്തരത്തിൽ ലഹരിവിൽപ്പന നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസും ഡാൻ സാഫ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തിയപ്പോഴാണ് ഇവർ താമസിച്ച റൂമിൽ നിന്ന് അഞ്ച് ഗ്രാം എം ഡി എം എ യും ഇത് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തത്.
.
സിറ്റി കോഴിക്കോട് ആന്റി നർകോടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പി പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ടൗൺ സബ് ഇൻസ്പെക്ട്ടർ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൌൺ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടുന്നത്.

കോഴിക്കോട് ഡാൻസഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത് സീനിയർ സിപിഒ കെ അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത് ടൗണ് പൊലീസ് സബ് ഇൻസ്‌പെക്‌ടർ വാസുദേവൻ പി, എഎസ്ഐ മുഹമ്മദ് ഷബീർ എസ് സിപിഒ രതീഷ് , ഡ്രൈവർ സിപിഒ ജിതിൻ കസബ സ്റ്റേഷനിലെ വനിതാ എസ് സിപിഒ സിന്ധു , എലത്തൂർ സ്റ്റേഷനിലെ ദീപ തുടങ്ങിയവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Latest Articles