Saturday, October 3, 2026

ഒരു പാട്ടിന്റെ പേരിൽ ആരും കൊല; ചേട്ടനെ അനിയൻ തല്ലിക്കൊന്നു!

പാലക്കാട്: കൊപ്പം മുളയങ്കാവിൽ അനിയൻ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. നടക്കാവിൽ വീട്ടിൽ സൻവർ സാബുവാണ് കൊല്ലപ്പെട്ടത്. മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ചേട്ടനുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കൊണ്ടെത്തിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം. മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ശക്കീർ ചേട്ടൻ സൻവറുമായി വഴക്കുണ്ടാകുകയും തർക്കത്തിനിടെ അനിയൻ ചേട്ടനെ വിറകുകൊള്ളി കൊണ്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ഉടനെ സൻവറെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും. സംഭവത്തില്‍ കേസെടുത്ത കൊപ്പം പൊലീസ് ശക്കീറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Latest Articles