Saturday, January 3, 2026

മാനസികാസ്വാസ്ഥ്യമുള്ള യുവതി ഫ്ലാറ്റിൻ്റെ പതിമൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ; യുവതി വീണത് വഴിയിലൂടെ നടന്നു പോയ വൃദ്ധൻ്റെ മുകളില്‍ ; ഇരുവരും തല്‍ക്ഷണം മരിച്ചു

അഹമ്മദാബാദ്: ഫ്ലാറ്റിന്‍റെ പതിമൂന്നാം നിലയില്‍ നിന്ന്‌ ചാടിയ യുവതി പതിച്ചത് വയോധികൻ്റെ മേല്‍. സംഭവത്തില്‍ രണ്ട് പേരും തൽക്ഷണം മരിച്ചു. അഹമ്മദാബാദിലെ അമരൈവാടിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മംമ്ത ഹന്‍സ് രാജ് രതി(30)യും ബാലു ഗമിതു(69)മാണ് മരിച്ചത്.

രാവിലെയുള്ള പതിവ് നടപ്പിനിടെയാണ് വയോധികനായ ബാലുവിൻ്റെ മുകളിലേക്ക് യുവതി പതിച്ചത്.യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ പറയുന്നു.യുവതി ശരീരത്തിലേക്ക് പതിച്ചതിനെ തുടര്‍ന്ന് തലയ്‌ക്കേറ്റ ഗുരുതരപരിക്കിനെ തുടര്‍ന്ന് വൃദ്ധന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. റിട്ട. അധ്യാപകനാണ് മരിച്ച ബാലു. മംമ്തയും വീഴ്ചയില്‍ തന്നെ മരിച്ചു.

സൂറത്തിലെ ഭര്‍തൃഗൃഹത്തില്‍ നിന്ന് ചികിത്സയ്ക്കായാണ് മംമ്ത അഹമ്മദാബാദില്‍ താമസിക്കുന്ന മാതാപിതാക്കളുടെ അരികിലെത്തിയത്. കെട്ടിടത്തിൻ്റെ പതിനാലാം നിലയിലാണ് ഇവര്‍ താമസിക്കുന്നത്. പതിമൂന്നാം നിലയില്‍ താമസിക്കുന്ന സഹോദരൻ്റെ അപ്പാര്‍ട്ട്‌മെന്‍റിലായിരുന്നു മംമ്തയും ഭര്‍ത്താവും രണ്ടു മക്കളും രണ്ടു ദിവസമായി താമസിച്ചു വന്നത്.അടുത്തിടെയാണ് മംമ്ത മാനസികരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനാരംഭിച്ചതെന്ന് പോലീസ് പറഞ്ഞു

Related Articles

Latest Articles