Tuesday, January 6, 2026

‘എന്നോടൊപ്പം മദ്യപിക്കാന്‍ വരുന്നോ? ‘ഇതാണെന്റെ മുത്തുമോന്‍’; മ​ദ്യ​ല​ഹ​രി​യി​ൽ പെരു​മ്പാ​മ്പിനെ പുറകിലിരുത്തി യുവാവിന്റെ സവാരി; സംഭവം കോഴിക്കോട്

കോ​ഴി​ക്കോ​ട്:കോഴിക്കോട് മ​ദ്യ​ല​ഹ​രി​യി​ൽ പെ​രു​മ്പാ​മ്പിനെ പുറകിലിരുത്തി യു​വാ​വി​ന്‍റെ സ്കൂ​ട്ട​ർ സ​വാ​രി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്‌.

കൊ​യി​ലാ​ണ്ടി​യിൽ ജനുവരി 29നായിരുന്നു സംഭവം.മു​ജു​കു​ന്ന് സ്വ​ദേ​ശി ജി​ത്തു​വാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി സ്കൂ​ട്ട​റി​ൽ സ​വാ​രി ന​ട​ത്തി​യ​ത്. തുടർന്ന് സവാരി നടത്തുകയും പാ​മ്പി​നെ ഇ​യാ​ൾ റോ​ഡി​ന് ന​ടു​വി​ൽ​വ​ച്ച് പ്ര​ദ​ർ​ശി​പ്പി​ക്കുകയും.സംരക്ഷിത വന്യ മൃഗങ്ങളുടെ പട്ടികയില്‍ ഷെഡ്യൂള്‍ ഒന്നില്‍ പെടുന്നതാണ് പെരുമ്പാമ്പ്

‘എന്നോടൊപ്പം മദ്യപിക്കാന്‍ വരുന്നോ?’ എന്നു ചോദിച്ച്‌ പാമ്പിന്റെ തല പിടിച്ച്‌ ഉയര്‍ത്തുകയും ഉയര്‍ത്തിയെടുത്ത് കഴുത്തില്‍ ചുറ്റുകയും ചെയ്യുന്നുണ്ട്. ‘ഇതാണെന്റെ മുത്തുമോന്‍’ എന്നും പാമ്പിനെ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇയാള്‍ നാട്ടുകാരോട് പറയുന്നുണ്ട്.

അതേസമയം പാമ്പിനെ കഴുത്തിലിട്ട് പ്രദര്‍ശിപ്പിച്ച ശേഷം സ്‌കൂട്ടറിന്റെ പുറകില്‍ വച്ച് പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭിച്ചിരിക്കുകയാണ്. .

Related Articles

Latest Articles