Tuesday, September 29, 2026

ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ : പിടിയിലായത് തിരുവല്ലം സ്വദേശി അനൂപ്

തിരുവനന്തപുരം: മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ . തിരുവനന്തപുരം തിരുവല്ലം സ്വദേശിയായ അനൂപാണ് പിടിയിലായത്. 28 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

കേരള പോലീസിലെ ആന്റി നാർകോടിക് സ്ക്വാഡും ഷാഡോ പോലീസും സംയുക്തമായി ചേർന്നാണ് പ്രതിയെ പിടികൂടിയത്. യുവാവിൽ നിന്നും പിടിച്ചെടുത്ത എംഡിഎംഎ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Related Articles

Latest Articles