Tuesday, May 7, 2024
spot_img

മൂത്രമൊഴിക്കാനെന്ന വ്യാജേന പ്രതി മുങ്ങി ; ഓടിച്ചിട്ട് പിടിച്ച് പോലീസ്

തിരുവനന്തപുരം: പോലീസിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടിച്ചു. തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്താണ് സംഭവം നടന്നത്. വട്ടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.

കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനാണ് പോലീസ് രാജേഷിനെ കൊണ്ടുവന്നത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതിയുടെ വിലങ്ങ് അഴിച്ചു കൊടുത്തിരുന്നു. ഈ സമയത്താണ് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.

Related Articles

Latest Articles