Wednesday, December 17, 2025

വീണ്ടും കരുതൽ തടങ്കൽ ; മുഖ്യമന്ത്രിയുടെ നാഗർകോവിൽ സന്ദർശനത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കരുതൽ തടങ്കൽ. മുഖ്യമന്ത്രിയുടെ നാഗർകോവിൽ യാത്രക്ക് മുന്നോടിയായി നെയ്യാറ്റിൻകരയിലും പാറശാലയിലും യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി.

നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, അസംബ്ലി സെക്രട്ടറി ലിജിത്, റോയ് മണ്ഡലം പ്രസിഡന്റ് അനു എന്നിവരെയാണ് പാറശാല പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. നാഗർകോവിലിൽ സി പി എം സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് പോലീസിന്റെ നടപടി.

Related Articles

Latest Articles