Saturday, May 18, 2024
spot_img

30 സെക്കന്റിൽ 110 സൂചി ശരീരത്തിൽ കുത്തി; റെക്കോർഡുമായി യുവാവ്

ശരീരത്തിൽ സൂചി കുത്തി റെക്കോർഡുകൾ നേടിയിരിക്കുകയാണ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജലേഷ്. 30 സെക്കന്റ് കൊണ്ട് 110 സൂചികളാണ് ജലേഷ് ശരീരത്തിൽ കുത്തി ഇറക്കിയത്. മലയോര മേഖലയായ പൂമരുതിക്കുഴിയിൽ നിന്ന് ജലേഷ് ഈ സൂചികൾ കൊണ്ട് കുത്തി കുത്തി എടുത്തത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡുമാണ്.

പലതരം സാഹസികതകൾ പരീക്ഷിച്ചു. ചിലത് പരാജയപ്പെട്ടു. നിരന്തര പരിശീലനത്തിന് ശേഷമാണ് ജലേഷ് 30 സെക്കന്റ് കൊണ്ട് 110 സൂചികള്‍ ശരീരത്തിൽ കുത്തി ഇറക്കിയത്. നിരന്തര പരിശീലനത്തിലൂടെയാണ് സൂചി കുത്തിയിറക്കുമ്പോഴുള്ള വേദന മറികടക്കുന്നതെന്നാണ് ജലേഷ് പറയുന്നത്. അടുത്തതായി ശരീരത്തിൽ മുഴുവൻ ഉറുമ്പിനെ കൊണ്ട് കടിപ്പിച്ച് ഗിന്നസ് റെക്കോർഡ് നേടാനുള്ള തയ്യാറെടുപ്പിലാണ് ഈ പാരമെഡിക്കൽ വിദ്യാർത്ഥിയുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles