Sunday, May 5, 2024
spot_img

വിവാഹത്തിന് സഹായിക്കാമെന്ന് വാക്കു പറഞ്ഞവര്‍ സമയത്ത് പിന്മാറി; രക്ഷകനായി സുരേഷ്‌ഗോപി എംപി

ഏറ്റുമാനൂർ: സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഹീറോ തന്നെയാണ് മലയാളികളുടെ സ്വന്തം ആക്ഷൻ സൂപ്പർ സ്റ്റാർ എന്നത് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി എംപി. വിവാഹത്തിന് സഹായിക്കാമെന്ന് വാക്കു പറഞ്ഞവര്‍ സമയത്ത് പിന്മാറിയതോടെ ബുദ്ധിമുട്ടിലായ കുടുംബത്തിന് കൈത്താങ്ങായി എംപിയും നടനുമായ സുരേഷ് ഗോപി എത്തുകയായിരുന്നു. ഇടുക്കിയിലെ ദേവികുളം ഹൈസ്കൂളിനുസമീപം വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തതിനാൽ, പി.ഡബ്ല്യു.ഡി. ഉപേക്ഷിച്ച ഷെഡ്ഡിൽ വർഷങ്ങളായി താമസിച്ചുവരുന്ന അശ്വതി അശോകിനാണ് എംപി നേരിട്ടെത്തി സഹായം നൽകിയത്. അശ്വതിയുടെ പിതാവ് അശോകൻ 21 വർഷം മുൻപ് മരിച്ചു. അമ്മ സരസ്വതി റിസോർട്ടിൽ തൂപ്പ് ജോലിചെയ്താണ് ജീവിതം മുന്നോട്ടുനീങ്ങിയത്. കോവിഡ് മൂലം രണ്ടുവർഷമായി ഇവർക്ക് ജോലിയുമില്ല. വരുന്ന സെപ്റ്റംബർ ഒൻപതിന് ആശ്വതിയുടെ വിവാഹം നിശ്ചയിച്ചു.

എന്നാൽ വിവാഹം നടത്താൻ സഹായം വാഗ്ദാനം ചെയ്തവർ പിൻമാറിയതുമൂലം വിവാഹം നടക്കില്ല എന്ന അവസ്ഥയിലായി. പ്രതിസന്ധി മനസ്സിലാക്കിയ ദേവികുളം പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ സിന്ധു പുരുഷോത്തമനും എസ്‌.ഐ.അശോകനും മുഖേന സുരേഷ് ഗോപി എം.പി.യെ ഫോൺചെയ്തു കാര്യങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്ന് സുരേഷ്‌ഗോപി ബി.ജെ.പി. ഇടുക്കി ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കി, ഇതിനുപിന്നലെ അശ്വതിയോട് ഏറ്റുമാനൂരിലെത്താൻ ആവശ്യപ്പെടുകയായിരുന്നു.

അടൂരിൽനിന്നു എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് സുരേഷ് ഗോപി ഏറ്റുമാനൂരിലെത്തിയത്. തുടർന്ന് ഇവിടെ വച്ച് അശ്വതിയ്ക്ക് വിവാഹത്തിന് ഒരുലക്ഷംരൂപയും സാരിയും നൽകി. ബി.ജെ.പി. ഇടുക്കി ജില്ലാ പ്രസിഡന്റ്‌ കെ.എസ്‌.അജി, ജനറൽ സെക്രട്ടറി വി.എൻ.സുരേഷ്, സെക്രട്ടറിയും ദേവികുളം മണ്ഡലം പ്രഭാരിയുമായ കെ.ആർ.സുനിൽകുമാർ, പോലീസ് ഉദ്യോഗസ്ഥരായ അശോകൻ, സിന്ധു പുരുഷോത്തമൻ എന്നിവരും അശ്വതിക്കൊപ്പം എത്തിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles