വയനാട്: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ (Dam) റിസര്‍വോയറില്‍ യുവാവ് മുങ്ങിമരിച്ചു. കൊടുവളളി സ്വദേശി റഷീദാ (28) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്.കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ജില്ലയില്‍ അടഞ്ഞു കിടക്കുകയാണ്. ബാണാസുര സാഗറിലും ആളുകള്‍ക്ക് പ്രവേശനമില്ല. റിസര്‍വോയറിന്റെ മറ്റൊരു ഭാഗത്ത് ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്.
ബാണാസുര സാഗറില്‍ കുളിക്കുന്നതിനിടെ ചെളിയില്‍പ്പെട്ട് വെളളത്തില്‍ താണു പോകുകയായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരുും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

