Sunday, May 19, 2024
spot_img

ബൈക്ക് യാത്രികന്റെ തലയിൽ കടന്നൽക്കൂട് കൊത്തിയിട്ട് പരുന്ത്; കൂട്ട ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറത്ത് കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ. തൃപ്രങ്ങോട് സ്വദേശി കിരണിനെ (20) ആണ് കടന്നലുകള്‍ ആക്രമിച്ചത്. സംഭവത്തിൽ പരിസരത്തുണ്ടായിരുന്ന രണ്ട് പേര്‍ക്കും കുത്തേറ്റു.

കഴിഞ്ഞ ദിവസം ആലിങ്ങൽ റോഡിൽ ബൈക്ക് നിർത്തിയപ്പോഴാണ് സംഭവം. മരത്തിനു മുകളിലുണ്ടായിരുന്ന വലിയ കടന്നൽക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. എന്നാൽ കടന്നല്‍ക്കൂട് കിരണിന്റെ തലയിലാണ് വീണത്.

എന്നാൽ അപകടം മനസിലാക്കി രക്ഷപ്പെടാൻ വേഗത്തിൽ ബൈക്ക് ഓടിച്ചെങ്കിലും കടന്നൽക്കൂട്ടം പിന്തുടർന്നെത്തി ആക്രമിച്ചു. തുടർന്ന്, കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ തലയിലും ദേഹത്തും തറച്ചു കയറിയ അറുപതില്‍പരം കടന്നല്‍ കൊമ്പുകള്‍ പുറത്തെടുത്തു.

Related Articles

Latest Articles