നെടുമ്പാശ്ശേരി അത്താണിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയ് (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം, അക്രമികൾ ഓടി രക്ഷപെട്ടു.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കാറിലെത്തിയ മൂന്നംഗ സംഘം, നാട്ടുകാര്‍ നോക്കി നില്‍ക്കേ, യുവാവിനെ വെട്ടുകയായിരുന്നു. ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അത്താണി ബോയ്സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ്, കൊല്ലപ്പെട്ട ബിനോയി.

