Friday, January 9, 2026

യുവാവിനെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ: തൃശ്ശൂരിൽ യുവാവിനെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ (Youth Murder In Thrissur) കണ്ടെത്തി. കൈ പുറത്തു കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. തൃശ്ശൂരിലെ ചേർപ്പ് മുത്തുള്ളിയാലിൽ ആണ് സംഭവം. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ചേർപ്പ് സ്വദേശിയായ ബാബുവാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി.

മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് രണ്ടു ദിവസം മുമ്പ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അതേസമയം സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൊല നടത്തിയവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles