Sunday, May 19, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദർശനം ; യുവം 2023 സംഘാടക സമിതി രൂപീകരിച്ചു

കൊച്ചി: യുവാക്കളുമായി സംവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തുന്ന യുവം 2023 ൻ്റെ സംഘാടക സമിതി രൂപീകരണം കൊച്ചി ഇംപീരിയൽ റീജൻസിയിൽ നടന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ബോളിവുഡ് നടനും എഴുത്തുകാരനുമായ നീൽ ചക്രവർത്തി എന്നിവർ മുഖ്യതിഥികളായിരുന്നു. അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃത സ്വരൂപാനന്ദപുരി മുഖ്യരക്ഷാധികാരിയാണ്.

പിടി ഉഷ എംപി, സംവിധായകൻ പ്രിയദർശൻ, ജസ്റ്റിസ് പിഎൻ രാമചന്ദ്രൻ, ജസ്റ്റിസ് വി ചിദംബരേഷ്, അഡ്വ. ടിപിഎം ഇബ്രാഹിം ഖാൻ, നോവലിസ്റ്റ് കെഎൽ മോഹന വർമ്മ , തുടങ്ങിയവർ ചെയർമാനായി.ലഫ്റ്റനന്റ് ജനറൽ ശരത്ചന്ദ്രൻ എന്നിവരടങ്ങിയ 1001 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷരായ ഡോ.കെഎസ് രാധാകൃഷ്ണൻ, ഡോ.ജെ പ്രമീള ദേവി, മാദ്ധ്യമപ്രവർത്തക സുജയ പാർവതി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Latest Articles